എം എം മണിയുടെ വിവാദ പ്രസംഗത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: എം എം മണിയുടെ വിവാദ പ്രസംഗത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജാക്കാട്ട് എസ്ഐക്കാണ് അന്വേഷണ ചുമതല. പ്രസംഗം കേട്ടവരുടെ മൊഴിയെടുത്തു. പ്രസംഗത്തിന്റെ സിഡിയും പരിശോധിക്കുന്നുണ്ട്.
അതേസമയം മന്ത്രി എം എം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്നും പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്നും ആരാഞ്ഞ് ഹൈക്കോടതി രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മണിക്കെതിരെ കേസെടുക്കണമെന്ന തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളത്തിന്റെ ഹര്‍ജി പരഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമശനം.

മന്ത്രി എം എം മണിയുടെ പ്രസംഗത്തിന്റെ പൊരുള്‍ പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. പ്രസംഗം ഉള്‍പ്പെട്ട സിഡി ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
Advertisements

