എംപി വീരേന്ദ്രകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന എംപി വീരേന്ദ്രകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടന്നപള്ളി രാമചന്ദ്രന്‍, എന്നിവര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിയമസഭാ സെക്രട്ടറി വികെ ബാബുപ്രകാശ് മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി ബാബുപ്രസാദും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഡോക്ടര്‍ എംകെ മുനീര്‍, കെസി ജോസഫ്, എന്നിവര്‍ക്കൊപ്പം എത്തിയാണ് ബാബു പ്രസാദ് പത്രിക സമര്‍പ്പിച്ചത്.

എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ച ഒഴിവിലാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജെഡിയു (ശരദ് യാദവ് വിഭാഗം) എല്‍ഡിഎഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ സീറ്റ് ജെഡിയുവിന് തന്നെ നല്‍കുകയായിരുന്നു. തുടര്‍ന്ന് ജെഡിയു പാര്‍ലമെന്ററി ബോര്‍ഡ് കഴിഞ്ഞ ദിവസം വീരന്ദ്രേകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭയില്‍ ഒഴിവുവന്ന 59 സീറ്റുകളിലേക്കാണ് മാര്‍ച്ച് 23 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അന്നുവൈകിട്ട് തന്നെ നടക്കും.

