KOYILANDY DIARY.COM

The Perfect News Portal

എംപി മാരുമായുള്ള റെയില്‍വെ യോഗം വഴിപാടാവുന്നു: സതേണ്‍ റെയില്‍വേ ആസ്ഥനത്ത് സമരമിരിക്കും- എം കെ രാഘവന്‍ എംപി


കോഴിക്കോട്: റെയില്‍വേ ബജറ്റ് സമ്മേളനത്തിന് മുന്‍പ് എംപിമാരുമായ് നടത്തുന്ന യോഗത്തിന്റെ പ്രയോജനമെന്തെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറുടെ യോഗത്തില്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞ് എം.കെ രാഘവന്‍ എം.പി. പാലക്കാട് ഡിവിഷനിലെ എം.പി മാരുടെ യോഗത്തിലാണ് എം.കെ രാഘവന്‍ റെയില്‍വേയുടെ നിരുത്തരവാദത്തിനെതിരെ പ്രതികരിച്ചത്.  ഓരോ യോഗങ്ങളിലും യാത്രക്കാര്‍ക്ക് പ്രയോജനകരമാവുന്ന വിധം എം.പിമാര്‍ സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ 99 ശതമാനവും റെയില്‍വേ തള്ളിക്കളയുന്ന സാഹചര്യമാണുള്ളതെന്നും യാഗം വെറുമൊരു വഴിപാട് മാത്രമാണെന്നും എം.പി  ചൂണ്ടിക്കാട്ടി.

16511/12 ബാംഗ്‌ളൂര്‍കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടുന്നതിനായി എം.പിയെന്ന നിലയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം ഉദാഹരണായി ചൂണ്ടിക്കാട്ടിയായിരുന്നു എം കെ രാഘവന്‍ ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വെ സമ്മതിച്ചിട്ടും, കോഴിക്കോട് വരെയെത്തി തിരിച്ചു പോകാനുള്ള മതിയായ സമയം ലഭ്യമായിട്ടും പ്‌ളാറ്റ്‌ഫോമിന്റെ അഭാവം ഉണ്ടെന്ന ന്യായം പറഞ്ഞ് നിര്‍ദ്ദേശം പരിഗണിക്കാന്‍ സാധ്യമല്ലെന്നാണ് റെയില്‍വേ അറിയിച്ചത്. എന്നാല്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന മംഗലാപുരം-കോഴിക്കോട് എക്‌സ്പ്രസ് മെമു സര്‍വ്വീസായി മാറ്റി പാലക്കാട് വരെ നീട്ടിയാല്‍ മലബാറിന് മൊത്തം പ്രയോജനകരമാവുമെന്നും ഈ ചെറിയ ക്രമീകരണത്തിലൂടെ പ്‌ളാറ്റ്‌ഫോം അഭാവം മറികടക്കാനാവുന്നതേയുള്ളൂ എന്നും എം.പി വെച്ച നിര്‍ദ്ദേശം പുന:പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.  

മംഗലാപുരം ഷൊര്‍ണ്ണൂര്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായിട്ടും ഒരു മെമു സര്‍വ്വീസ് മാത്രമാണ് ഇപ്പോഴുള്ളത്. കൂടാതെ മംഗലാപുരത്തെ പിറ്റ് ലൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാലുടന്‍  ബാംഗ്‌ളൂരില്‍ നിന്നും പലക്കാട് വഴി മംഗലാപുരത്തേക്ക് പുതിയ സര്‍വീസ് എന്ന എക്കാലത്തെയും ആവശ്യം യാഥാര്‍ത്ഥ്യമാക്കാം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തിയതുമായ് ബന്ധപ്പെട്ട അടുത്ത ഘട്ടം വേഗത്തില്‍ പൂര്‍ത്തീകരിക്കണം.  മലബാറിനോടുള്ള നിഷേധാത്മക സമീപനവുമായ് എക്കാലവും മുന്നോട്ട് പോവാന്‍ കഴിയുമെന്ന് കരുതേണ്ടെന്നും നിലവിലുന്നയിച്ച കാര്യങ്ങള്‍ക്ക് അടിയന്തര പരിഗണന ലഭ്യമായില്ലെങ്കില്‍ സതേണ്‍ റെയില്‍വേ ആസ്ഥനത്ത് സമരമിരിക്കുമെന്നും ജനറല്‍ മാനേജരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് എം.കെ രാഘവന്‍ എം.പി മുന്നറിയിപ്പ് നല്‍കി. ആവശ്യപ്പെട്ട പ്രകാരം 202223 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലുണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ് ഫോം ഒന്നും രണ്ടും ഉയര്‍ത്തുമെന്നും റെയില്‍വേ പ്രതികരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *