എംഎസ്‌എഫ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു തകര്‍ത്തു

പാലക്കാട്: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ചെവിയുടെ കര്‍ണ്ണപടം തകര്‍ന്നു. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ദില്‍ഷാദാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിന് ഇരയായത്. ആക്രമണം നടത്തിയ മുന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും എംഎസ്‌എഫ് പ്രവര്‍ത്തകരുമായ മൂന്ന് പേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.
കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്ബോഴാണ് ദില്‍ഷാദിന് നേരെ എംഎസ്‌എഫ് പ്രവര്‍ത്തകരുടെ ആക്രമം ഉണ്ടായത്. പത്തംഗ സംഘത്തിന്‍റെ മര്‍ദ്ദനത്തില്‍ ദില്‍ഷാദിന്‍റെ ചെവിയുടെ കര്‍ണ്ണപടം തകരുകയായിരുന്നു. ദില്‍ഷാദിനെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വുഷു താരമാണ് ദില്‍ഷാദ്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഈയാഴ്ച നടക്കുന്ന സംസ്ഥാന വുഷു ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് ദില്‍ഷാദ്.

കഴിഞ്ഞ തവണ ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ദില്‍ഷാദ് മറ്റ് നിരവധി ചാംപ്യന്‍ഷിപ്പുകളിലും വിജയം നേടിയിട്ടുണ്ട്. അക്രമത്തില്‍ എംഎസ്‌എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഷിബില്‍, ഷനില്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന നാല് പേര്‍ക്കെതിരെയുമാണ് മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷവും ഇതേ കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ ചെവിയുടെ കര്‍ണ്ണപടം തകര്‍ന്നിരുന്നു.

