ഊർമിള ടീച്ചർ 31ന് വിരമിക്കും
കൊയിലാണ്ടി: മുപ്പത്തിനാലു വർഷത്തെ അധ്യാപനത്തിനു ശേഷം കെ.പി.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഊർമിള ടീച്ചർ ഈ മാസം 31 ന് സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. എറണാകുളം ജില്ലയിലെ അമ്പലമുകൾ ജി.വി.എച്ച്.എസ്.എസ്.ലെ പ്രധാനാധ്യാപികയായിട്ടാണ് വിരമിക്കുന്നത്. രണ്ട് ദശാബ്‌ധത്തിലധികം കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപികയായി പ്രവർത്തിച്ച ടീച്ചർക്ക് കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമായി വലിയൊരു ശിഷ്യസമ്പത്തുണ്ട്. പാഠ്യപാഠ്യേതര രംഗത്തും സംഘടനാ രംഗത്തും ഒരു പോലെ കഴിവ് തെളിയിച്ച ടീച്ചർ ജില്ലാ സംസ്ഥാന കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്.

