ഉഗാണ്ടയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 31 പേര് മരിച്ചു

കന്പാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 31 പേര് മരിച്ചു. മണ്ണിനടിയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നതായാണ് വിവരം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ബുഡുഡ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശം ഉണ്ടായിരിക്കുന്നത്. ബുഡുഡയില്‍ വ്യാഴാഴ്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. മണ്ണിടിച്ചിലില്‍ മൂന്ന് ഗ്രാമങ്ങളിലെ നിരവധി വീടുകളാണ് നശിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 2010ല്‍ ബുഡുഡയിലുണ്ടായ മണ്ണിടിച്ചിലില്‍ നൂറ് പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.

