ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ്. മുന്നേറ്റം. 4 സീറ്റുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: 18 തദ്ദേശ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച മുന്നേറ്റം. 12 ജില്ലകളിലെ മൂന്ന് നഗരസഭ ഡിവിഷിനിലേക്കും, ഒരു ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കും 14 പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലമറിഞ്ഞ 18 വാര്‍ഡുകളില്‍ പത്തെണ്ണം എല്‍ഡിഎഫ് നേടി. യുഡിഎഫ് 7ഉം ബിജെപി ഒരു സീറ്റും നേടിയിട്ടുണ്ട്.
മലപ്പുറത്ത് രണ്ട് യുഡിഎഫ് സിറ്റിങ്ങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. തലക്കാട് കാരയില്‍ പഞ്ചായത്ത് വാര്‍ഡ്, എടക്കര പഞ്ചായത്ത് പള്ളിപ്പടി വാര്‍ഡ് എന്നിവയാണ് ലീഗില്‍ നിന്ന് സിപിഐ എം പിടിച്ചെടുത്തത്. കോട്ടയം പാമ്പാടി നൊങ്ങല്‍ വാര്‍ഡും യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി റൂബി തോമസ് ആണ് വിജയിച്ചത്. പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡും യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ളോക്ക് കമ്മിറ്റിയംഗം എബിന് ബാബു ആണ് വിജയിച്ചത്.ചൊവ്വാഴ്ച ആറ് മണിക്ക് അവസാനിച്ച തെരഞ്ഞെടുപ്പില്‍ 76.71 ശതമാനം പോളിങ് രേഖപെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് നടന്ന ജില്ല, പഞ്ചായത്ത്, വാര്‍ഡ്,എന്ന ക്രമത്തില്‍-
മലപ്പുറം തലക്കാട് കാരയില്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ളിം ലീഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. രൂപീകൃത കാലം മുതല്‍ ലീഗ് വിജയിക്കുന്ന വാര്‍ഡാണത്. എല്‍ഡഎഫ് സ്ഥാനാര്‍ഥി കെ നൂര്‍ജഹനാണ് ഇവിടെ വിജയിച്ചത്. മുസ്ളിം ലീഗിലെ കെ ഹസീന രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. മുസ്ളിം ലീഗ് സ്ഥാനാര്‍ഥി ഫാത്തിമ സുഹറ, ലീഗ് വിമത-സുമയ്യ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.
മലപ്പുറം എടക്കര പഞ്ചായത്തിലെ പള്ളിപ്പടി വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ്ങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം കെ ചന്ദ്രനാണ് ഇവിടെ വിജയിച്ചത്. 6 വോട്ട്.
നിലവിലെ കോണ്‍ഗ്രസ് അംഗം എ മനുവിന് സര്‍ക്കാര്‍ ജോലി കിട്ടയതിനെതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എം കെ ധനജ്ഞയന്‍(യുഡിഎഫ്),എന്‍ ആര് സുകുമാരന്‍ (ബിജെപി) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.
മലപ്പുറം മൂര്‍ക്കനാട്- കൊളത്തൂര്‍ പലകപ്പറമ്പ് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി. നിലവിലെ മുസ്ളിം ലീഗ് അംഗം പുലാക്കല്‍ ബഷീര്‍ വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ്. മുസ്ളിം ലീഗ് സ്ഥാനാര്‍ഥി കെ പി ഹംസയാണ് വിജയിച്ചത്. കഴിഞ്ഞതവണ 450 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് ഇത്തവണ 132 വോട്ടുകള്‍ക്കായിരുന്നു വിജയം. കെ മുസ്തഫ(എല്‍ഡിഎഫ്), പി സി വേലായുധന്-ബിജെപി എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.
മലപ്പുറം കോട്ടയ്ക്കല്‍- ചീനം പുത്തൂര്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം ഗിരിജ വിജയിച്ചു. ലീഗ് അംഗം ടി വി മുംതാസ് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. എം ദീപ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
കണ്ണൂര്‍ തലശേരി ബ്ളോക്ക് പഞ്ചായത്തിലെ ധര്‍മടം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്സ്ഥാനാര്‍ഥി പി സീമ വിജയിച്ചു. സിപിഐ എമ്മിലെ പ്രൊഫ. കെ രവീന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ധര്‍മടം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ്്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സീമ 2249 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പഞ്ചായത്തിലെ അഞ്ച് മുതല്‍ 11 വരെയും പതിനഞ്ചാം വാര്‍ഡും ഉള്‍പ്പെടെ എട്ട് വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഡിവിഷന് 15 ബൂത്തുകളിലായാണ് വോട്ടെടുപ്പ്. യുഡിഎഫിലെ വിനീഷ് കെയും ബിജെപിയിലെ ശ്രീജ എമ്മുമായിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍.
മലപ്പുറം കോട്ടയ്ക്കല്‍- ചീനം പുത്തൂര്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം ഗിരിജ വിജയിച്ചു. ലീഗ് അംഗം ടി വി മുംതാസ് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. എം ദീപ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി
പാലക്കാട് കൊടുവായൂര്‍ പഞ്ചായത്തിലെ ചാന്തിരുത്തി മൂന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി എം പത്മ കൃഷ്ണന് വിജയിച്ചു. നിലവിലെ പഞ്ചായത്തംഗമായിരുന്ന സി കെ മോഹന്‍ദാസിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. 221 വോട്ടുകളായിരുന്നു ഭൂരിപക്ഷം. മോഹന്‍ദാസിന്റെ മകനാണ് വിജയിച്ച സി എം പത്മകൃഷ്ണന്.
പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ളോക്ക് കമ്മിറ്റിയംഗം എബിന് ബാബു വിജയിച്ചു. യുഡിഎഫ് സിറ്റിങ് സീറ്റ്് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 107 വോട്ടുകള്‍ക്കായിരുന്നു വിജയം. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിച്ചന് തോമസിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ എന്‍ കെ റോസമ്മ ഉള്‍പ്പെടെ നാലു പേര് മത്സരരംഗത്തുായിരുന്നു.
കാസര്‍കോട് നഗരസഭയിലെ വനിതാസംവരണ വാര്‍ഡായ കടപ്പുറം സൌത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി. കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചത്. എസ് രഹ്നയാണ് വിജയിച്ചത്. ബിജെപി കൌണ്‍സിലര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പില്‍ ജി ബിന്ദു (സിപിഐ എം) വിജയിച്ചു. കെ സരള (ബിജെപി) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.
തൃശൂര്‍ മാള- പതിയാരി വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ കെ സി രഘുനാഥ് വിജയിച്ചു. 221 വോട്ടുകള്‍ക്കാണ് വിജയം. ആകെ 531 വോട്ട് നേടിയാണ് വിജയം. സിപിഐ എമ്മിലെ എം എസ് ഷെയ്ഖ് ബാബുവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.എന്‍ഡിഎ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത് 310 വോട്ടോടെ ഉണ്ണികൃഷ്ണന് കണ്ണംകാട്ട് എത്തി. മുന്നാം സ്ഥാനത്ത് അബ്ദുള്‍ അസീസ് കോണ്‍ഗ്രസ് 155 വോട്ട് .
കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ വാഴമന വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ആര് രശ്മി വിജയിച്ചു. നിലവിലെ പഞ്ചായത്തംഗം ലേഖ തമ്പി മരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. 277 വോട്ടുകള്‍ക്കാണ് വിജയം.
കോട്ടയം ജില്ലയിലെ കല്ലറ പഞ്ചായത്തിലെ കല്ലറ പഴയപള്ളി വാര്‍ഡില്‍ എല്‍ഡിഎഫിലെ അര്‍ച്ചന രവീന്ദ്രന് വിജയിച്ചു. നിലവിലെ പഞ്ചായത്തംഗം ലീലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.
വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കല്ലുമുക്കില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷീന വിജയിച്ചു. 172 വോട്ടുകള്‍ക്കാണ് വിജയം. എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച പഞ്ചായത്തംഗം ശാന്തിനി മത്തായി സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ അംഗത്വം രാജിവച്ച ഒഴിവിലേക്കാണ് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്വതന്ത്ര മേഴ്സി, എന്‍ഡിഎയിലെ റീന എന്നിവരാണ് ജനവിധി തേടിയത്.
തിരുവനന്തപുരം മാറനല്ലൂര്‍-ഊരുട്ടമ്പലം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ശ്രീമിഥുന്‍ വിജയിച്ചു. 26 വോട്ടുകള്‍ക്കാണ് വിജയം. എല്‍ഡിഎഫിന്റെ പഞ്ചായത്തംഗമായിരുന്ന അഡ്വ. ദീപുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. അധ്യാപകനും മുന്‍ പഞ്ചായത്തംഗവുമാണ് ദാസന് സാമുവല്‍ (എല്‍ഡിഎഫ്), ഇന്ദുലേഖ (യുഡിഎഫ്) ആയിരുന്നു സ്ഥാനാര്‍ഥികള്‍ സ്ഥാനാര്‍ഥി.
അമ്പൂരി- അമ്പൂരി വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി എസ് നൈനാന് വിജയിച്ചു. 61 വോട്ടുകള്‍ക്കാണ് വിജയം.
കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥി ആയി മത്സരിച്ച് ജയിച്ച ജോര്‍ജ്കുട്ടിയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ശ്രീലേഖ (എല്‍ഡിഎഫ്), സന്തോഷ്കുമാര്‍ (ബിജെപി) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.
കോഴിക്കോട് ഫറോക്ക് കോട്ടപ്പാടം ഏഴാം ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ഇ കെ താഹിറ (മുസ്ളിം ലീഗ്) 156 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 136 വോട്ടിന്റെ ഭൂരിപക്ഷത്തില്‍— വിജയിച്ച ലീഗിലെ പി കെ സബീനയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്് വേണ്ടിവന്നത്.
പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയന് മല്ലിശേരി വിജയിച്ചു. പയ്യാവൂരില്‍ പഞ്ചായത്തംഗമായിരുന്ന യുഡിഎഫിലെ പൊക്കിളി കുഞ്ഞിരാമന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്്. ഇ കെ മോഹനനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയിലെ സുരേഷ് മല്ലിശേരിയുമാണ് മറ്റു സ്ഥാനാര്‍ഥികള്‍.
ആലപ്പുഴ-ഹരിപ്പാട് തൃക്കുന്നപ്പുഴ ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രീകലയാണ് വിജയിച്ചത്. 192 വോട്ടുകളാണ് ഭൂരിപക്ഷം. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ ഇവിടെ നിലവിലെ അംഗം റീനയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിന്ദു ഷാജി (എല്‍ഡിഎഫ്). അനീഷ (ബിജെപി). എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.
