ഉപജില്ലാ പ്രതിഭാ സംഗമവും ഉപഹാര സമർപ്പണവും നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ പ്രതിഭാ സംഗമവും ഉപഹാര സമർപ്പണവും നടന്നു. കൊയിലാണ്ടി ഗവ.ഗേൾസ് ഹെയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി കെ.ദാസൻ എം.എൽ.എ ഉൽഘാടനം ചെയ്തു. പത്മശ്രി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, എ. ഇ ഒ .മനോഹർ ജവഹർ , ബി.പി.ഒ.എം.ജി.ബൽരാജ്, എ.സജീവ് കുമാർ, ബിജു കാവിൽ, കെ.ടി.രമേശൻ, എസ്.ബീന, സി. സത്യനാഥൻ, ഡി.കെ. ബിജു, പി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
