ഉന്നത വിജയികൾക്ക് നാടിന്റെ അനുമോദനം

കൊയിലാണ്ടി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ നാടിന്റെ അനുമാദനം. അനുമോദനസദസ്സ് എം.കെ.രാഘവന്‍ എം. പി. ഉദ്ഘാടനം ചെയ്തു. വിജയോത്സവ പരിപാടികളുടെ ഉദ്ഘാടനം കെ.ദാസന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് വിദ്യാർത്ഥികൾക്ക്
പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയം നേടിയ 822 വിദ്യാര്‍ഥികള്‍ക്ക് വിജയമുദ്ര സമ്മാനിച്ചു. എല്‍.എസ്.എസ്, യു. എസ്.എസ് വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.
പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയം നേടിയ 822 വിദ്യാര്‍ഥികള്‍ക്ക് വിജയമുദ്ര സമ്മാനിച്ചു. എല്‍.എസ്.എസ്, യു.
പി.ടി.എ.പ്രസിഡണ്ട് സത്യനാഥന്‍ മാടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി തിയ്യക്കണ്ടി, പഞ്ചായത്ത് മെമ്പര്‍ ഗീത, ടി. കെ. വാസുദേവന്‍ നായര്‍, പ്രിന്‍സിപ്പല്‍ ടി. കെ. ഷെറീന, ഹെഡ്മിസ്ട്രസ്സ് ടി. കെ. മോഹനാംബിക, ടി. കെ. ജനാര്‍ദ്ദനൻ, പി.ദാമോദരന്‍, എ. പി. സതീഷ് ബാബു, കെ. ശാന്ത, പി. ഹരികൃഷ്ണന്‍, ദീപു, കെ. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
