ഉത്സവച്ഛായകലർന്ന അന്തരീക്ഷത്തിൽ സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

കൊയിലാണ്ടി : ഉത്സവച്ഛായകലർന്ന അന്തരീക്ഷത്തിൽ സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സമരഗാഥകളുടെ അലയൊലികള്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ നഗരമൊരു ചെങ്കടലായി. ഉച്ചതിരിഞ്ഞത് സ്ത്രീകളും കുട്ടികളുമടക്കം പ്രവർത്തകർ കുടുംബസമേതം നഗരതതിലേക്ക് ഒഴുകുകയായിരുന്നു. വ്യാപാരസ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും ഉച്ചക്ക് ശേഷം അടച്ചപൂട്ടി തൊഴിലാളികൾ ഉൾപ്പെടെ സമ്മേളന നഗരിയിലേക്ക് നീങ്ങുകയായിരുന്നു.
സ്വാതന്ത്യ്ര സമരത്തിലും നവോത്ഥാനമുന്നേറ്റത്തിലും പുത്തനധ്യായം രചിച്ച കൊയിലാണ്ടിയുടെ ഹൃദയ ഭൂമി ജനമുന്നേറ്റത്തില്‍ പുതുചരിത്രമെഴുതി.
രാഷ്ട്രീയ മുന്നേറ്റങ്ങളും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനവും ഉഴുതുമറിച്ച മണ്ണില്‍ ഇന്നലെകളിലെ സമരവീര്യത്തിന്റെ ഊര്‍ജം ഹൃദയത്തിലേറ്റിയാണ് പതിനായിരങ്ങള്‍ ഒഴുകിയെത്തിയത്. ഇത് കൊയിലാണ്ടിയുടെ ആദ്യാനുഭവം. സിപിഐ എം ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് വ്യാഴാഴ്ച കൊയിലാണ്ടിയുടെ വീഥികളിലൂടെ നിറഞ്ഞൊഴുകിയ ആയിരങ്ങള്‍ പാര്‍ടിയുടെ കരുത്തിന്റെ വിളംബരമായി.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ചെങ്കൊടിക്ക് കീഴില്‍ അണിനിരന്നു. അരങ്ങാടത്ത് ആന്തട്ട ഗവ. യുപി സ്കൂളിന് സമീപത്തുനിന്നും കൊല്ലം ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാരംഭിച്ച ചുവപ്പുസേനാ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ചരിത്രനഗരിയെ ത്രസിപ്പിച്ച് നീങ്ങിയ വളന്റിയര്‍മാര്‍ ബാന്‍ഡ് മുഴക്കത്തിനും മാര്‍ച്ചിങ് സോങ്ങിനുമൊപ്പം ചുവടുവെച്ചപ്പോള്‍ വിപ്ളവാവേശം വാനോളമുയർന്നു.

പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി മോഹനന്‍ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി സതീദേവി, എന്‍ കെ രാധ, എ പ്രദീപ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി പി വിശ്വന്‍ സ്വാഗതവും കെ കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

