ഉത്തർപ്രദേശിലെ കുട്ടികളുടെ കൂട്ടകുരുതിയിൽ CPI(M) കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: ബി.ജെ.പി. ഭരിക്കുന്ന ഉത്തർപ്രദേശിൽ പിഞ്ചുകുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ കൂട്ടുകുരുതിക്കിരയായ സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നാവശ്യപ്പെട്ട് സി. പി. ഐ. (എം) ഏരിയാകമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ. ദാസൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന കൂട്ടായ്മയിൽ പി. ബാബുരാജ് അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ കമ്മിറ്റിവും കേളുഏട്ടൻ പഠനകേന്ദ്രം ഡയറക്ടറുമായ കെ. ടി. കുഞ്ഞിക്കണ്ണൻ, ഏരിയാ കമ്മിറ്റി അംഗം കന്മന ശ്രീധരൻ, ടി. കെ. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

