‘ഉണര്‍വ്-2018’ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : സാമൂഹിക പ്രശ്‌നങ്ങളില്‍നിന്ന് യുവാക്കള്‍ ഉള്‍വലിയുന്നത് അപകടകരമാണെന്ന് കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഐ.എസ്.എം. സംസ്ഥാന ക്യാമ്ബ് ‘ഉണര്‍വ്-2018’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടാതെ വിലകുറഞ്ഞ അജന്‍ഡകളില്‍ സമയം കൊല്ലുന്നത് യുവജന പ്രസ്ഥാനങ്ങള്‍ക്ക് യോജിച്ചതല്ല. സാമൂഹിക മാധ്യമങ്ങളിലൂടെ വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.എം. പ്രസിഡന്റ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം. വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, നിസാര്‍ ഒളവണ്ണ, കെ.എം.എ. അസീസ്, ശബീര്‍ കൊടിയത്തൂര്‍, ശരീഫ് മേലേതില്‍, ഡോ. അലി അക്ബര്‍ ഇരിവേറ്റി, അനീസ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

