ചരമവാർഷിക ദിനാചരണം

കൊയിലാണ്ടി: കലാ-സാംസ്കാരിക പ്രവർത്തകനും കുറുവങ്ങാട് ശക്തി തിയേറ്റേഴ്സ് സ്ഥാപക അംഗവുമായിരുന്ന ഇ.കെ.പത്മനാഭന്റെ 13-ാം ചരമവാർഷിക ദിനാചരണം നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. കെ. സുകുമാരൻ അധ്യക്ഷനായി.
ചടങ്ങിൽ വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച എം.എസ്.കാർത്തിക (സംസ്കൃതനാടകം ), കെ.പി.അതുൽ (ദാരുകല), എൻ.കെ. ദേവപ്രിയ, കാർത്തിക് സത്യൻ (വയലിൻ) എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. എൻ.കെ.മുരളി, ഇ.കെ. പ്രജേഷ് എന്നിവർ സംസാരിച്ചു.

