KOYILANDY DIARY.COM

The Perfect News Portal

ഇ. എം. എസിന്റെ ലോകം ദേശീയ സെമിനാറിന് ചെമ്മാട്ട് ഉജ്വല തുടക്കം

മലപ്പുറം: ഇ. എം. എസിന്റെ ലോകം ദേശീയ സെമിനാറിന് ചെമ്മാട്ട് ഉജ്വല തുടക്കം . ഇ എം എസ് സ്മാരക പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ഇരുപതാമത് സെമിനാറാണിത് . ചെമ്മാട് താജ് കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു .

കേരളത്തിന്റെ വികസന കാര്യത്തില്‍ ഇ എം എസ്‌ ആഗ്രഹിച്ചതു പോലുള്ള ഒരു സര്‍ക്കാര്‍ കൂടി കേരളത്തില്‍ അധികാരത്തില്‍ വന്നു എന്ന് പിണറായി പറഞ്ഞു . അദ്ദേഹം നേതൃത്വം നല്‍കിയ ആദ്യ സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികം കൂടിയാണിത് . അന്നത്തെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ‘ അന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കന്നത്.  പലതുകൊണ്ടും ഒന്നാമത്തേതായിരുന്നു ആദ്യ സര്‍ക്കാര്‍. ബദല്‍ രാഷ്ട്രീയം ഉയര്‍ത്തി ആദ്യമായി ഭരണത്തിലെത്തിയ കോണ്‍ഗ്രസ് ഇതര സര്‍ക്കാറിനാണ് ഇ എം എസ് നേതൃത്വം നല്‍കിയത് ലോക ജനതയാകെ ആസര്‍ക്കാറിനെ ഉറ്റുനോക്കി. 1957ലെ സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് കൂടുതല്‍ വിലയിരുത്തല്‍ വേണം.. പിണറായി പറഞ്ഞു.

വി അബ്ദുറഹിമാന്‍ എം എല്‍ എ അധ്യക്ഷനായി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇ എം എസ് സ്മാരക പ്രഭാഷണം നിര്‍വഹിച്ചു’ പാലോളി മുഹമ്മദ് കുട്ടി, പി വി അന്‍വര്‍ എം എല്‍ എ, സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, സി പി ഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, എസ് എഫ് ഐ പ്രസിഡന്റ് വി പി സാനു, പി നന്ദകുമാര്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. ഇ എന്‍ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.

Advertisements

സെമിനാര്‍ ബുധനാഴ്ച സമാപിക്കും. എസ് രാമചന്ദ്രന്‍ പിള്ള , പ്രകാശ് കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *