KOYILANDY DIARY.COM

The Perfect News Portal

ഇ​ട​മ​ല​യാ​ര്‍ ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി

കോ​ത​മം​ഗ​ലം: ഇ​ട​മ​ല​യാ​ര്‍ ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി. 168.26 മീ​റ്റ​റാണ് ഇ​ന്ന് രാ​വി​ലെ സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ്. 169 മീ​റ്റ​റാണ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന വെ​ള​ള​ത്തി​ന്‍റെ അ​ള​വ് 300 ഘ​ന​മീ​റ്റ​റായി കുറച്ചിട്ടുണ്ട്.

ജലനിരപ്പ് കുറയുന്ന പശ്ചാത്തലത്തില്‍ ഡാമിന്‍റെ നാല് ഷട്ടറുകളില്‍ രണ്ടെണ്ണം വൈകുന്നേരത്തോടെ അടയ്ക്കാനാണ് കെഎസ്‌ഇബി ആലോചിക്കുന്നത്. രണ്ടു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടു ഷട്ടറുകള്‍ അരമീറ്റര്‍ വീതവും ഉയര്‍ത്തിയാണ് നിലവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞ​തും ത​മി​ഴ്നാ​ട് നീ​രാ​ര്‍ ഡാ​മി​ല്‍നി​ന്ന് വെ​ള​ളം ഒ​ഴു​ക്കി​യി​രു​ന്ന​ത് കു​റ​ച്ച​തും സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് കു​റ​യാന്‍ ഇടയാക്കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *