ഇൻസ്‌പെയർ 2017 ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കഴിഞ്ഞ 37 വർഷമായി സാമൂഹ്യ, സാസംക്കാരിക, ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്ന ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഇൻസ്‌പെയർ 2017 ബോധവൽക്കരണ ക്ലാസ് നടത്തി. ഫറൂഖ് കോളേജിലെ മനശ്ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജുനഹർ മുനവിർ ക്ലാസെടുത്തു. എ.കെ അഷ്‌റഫ് മാസ്റ്റർ പ്രൊജക്ട് വിശദീകരണം നടത്തി.
വാർഡ് കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി ജംഷിദ് അദ്ധ്യക്ഷത വഹിച്ചു. കെ. അജിത ടീച്ചർ, ബാജുമാസ്റ്റർ, എം. മുഹമ്മദ് ജാസിം എന്നിവർ ആശംസകൾ നേർന്നു. എ. അസീസ് സ്വാഗതവും, രാധാകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

