KOYILANDY DIARY.COM

The Perfect News Portal

കാലിക്കറ്റിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ രൂപീകരിച്ചില്ലെന്ന് ആക്ഷേപം: കേരള വിദ്യർത്ഥി ജനത

കോഴിക്കോട്. ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ കാലിക്കറ്റിൽ രൂപീകരിച്ചില്ലെന്നാ ക്ഷേപം. അഡൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓൺ ഇന്നവേ ഷൻ അച്ചീവ്മെന്റ് എന്ന റാങ്കിം ഗിന് സർവ്വകലാശാലയെ പരിഗണിക്കുന്നതിനാവശ്യമായ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ കാലിക്കറ്റ് സർവ്വക ലാശാലയിൽ ഇതുവരെ രൂപീക രിച്ചിട്ടില്ലെന്നാണ് ആരോപണം. വിവിധ സർവ്വകലാശാലകൾ ഉൾപ്പടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മിക്കവയും ഐ ഐ സി രൂപീകരിച്ചതായാണ് അറിവ്. എന്നാൽ കാലിക്കറ്റ് സർവ്വകലാശാലയിൽ മാത്രം ഐ ഐ സി ഇല്ലത്രെ.  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് അഡൽ റാങ്കിംഗ് നടത്തുന്നത്. ചെറുപ്രായത്തിൽ തന്നെ വിദ്യാർഥികൾക്കിടയിൽ വിദ്യാഭ്യാസ മേഖലയിൽ നൂതന സംവിധാനങ്ങളെക്കുറിച്ച്  ആലോചിക്കാനും അവ പ്രാവർത്തികമാക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ഐ.ഐ.സി യുടെ ലക്ഷ്യം.

പീരിയോഡിക് വർക്ക് ഷോപ്, സെമിനാറുകൾ നടത്തുക, സംരംഭകരും നിക്ഷേപകരും പ്രഫഷണലുകളുമായി ആശയവിനിമയം നടത്തുക, വിദ്യാർഥികൾക്കിടയിൽ പുതിയ കണ്ടെത്തലുകൾക്ക് മെന്റർമാരെ സൃഷ്ടിക്കുക എന്നിവയാണ് ഇന്നവേഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ. സർവകലാശാലകളുടെ പുതിയ പ്രൊജക്റ്റുകൾ പുറം ലോകത്തെ അറിയിക്കാൻ പ്രത്യേക പോർട്ടൽ ഉണ്ടാക്കുകയും ചെയ്യണം. ഒരു കോടി പന്ത്രണ്ടു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി അറനൂറ്റി എഴുപത്തിയെട്ട് വിദ്യാർഥികളും പത്തൊമ്പത് ലക്ഷത്തി ഒമ്പതിനായിരത്തി നാനൂറ്റി നാൽപത്തിയഞ്ച് അധ്യാപകരും ഐ.ഐ.സിയുടെ ഭാഗമായി രാജ്യത്തൊട്ടാകെ നിലവിൽ പ്രവർത്തിച്ചു വരുന്ന തായാണ് വിവരം.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഡൽ റാങ്കിങ്ങ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നവേഷൻ അച്ചീവ്മെന്റ് എന്ന റാങ്കിങ്ങിൽ പരിഗണിക്കുന്നത് ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിലിന്റെ റാങ്കാണ് മാത്രമല്ല അധ്യാപകരുടെയും വിദ്യാർഥികളുടെയും പുതിയ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട അളവുകോലിനെ റാങ്ക് ചെയ്യുന്നതാണ് അഡൽ റാങ്കിംഗിന്റെ ഉദ്ദേശം. ഇതിന് അനിവാര്യമായ പ്രാധാന്യമാണ്  ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് കേരള വിദ്യാർത്ഥി ജനത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഹരിദേവ് എസ്. വി, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ എന്നിവർ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *