കൊയിലാണ്ടി: ഇരുമ്പ് ചാനലുകൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയിൽ പിക്കപ്പ് വാനിൽ നിന്നും ഇരുമ്പ് ചാനലുകൾ വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. ഉച്ചയ്ക്ക് പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. വാനിൻ്റെ മുകളിൽ നിന്നും കെട്ടഴിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ മാറ്റി.