ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച മന്ത്രിവാദി പിടിയില്‍

പാലക്കാട്: പേടി മാറ്റാനായി അമ്മയും ഇളയമ്മയും എത്തിച്ച ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച മന്ത്രിവാദി പിടിയില്‍. ഓങ്ങല്ലൂര്‍ മഞ്ഞളുങ്ങല്‍ പത്തം പുലാക്കല്‍ മമ്മി മകന് അബുതാഹിര്‍ മുസ്ല്യാര്‍ (അബു33) ആണ് അറസ്റ്റിലായത്.
ഈയിടെ മഞ്ഞളുങ്ങലില്‍ അബുതാഹിറിന്റെ നേതൃത്വത്തില്‍ ആണ്ടുനേര്‍ച്ച നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ കോയമ്പത്തൂരില്‍നിന്നും കുടുംബസമേതം എത്തിയ സംഘത്തിലെ ഇരുപത്തിയൊന്നു വയസുകാരിയാണു പീഡനത്തിന് ഇരയായത്.

യുവതിയുടെ അമ്മയും ഇളയമ്മയും അവരുടെ ഭര്‍ത്താവും ഉള്‍പ്പെട്ട സംഘമാണ് എത്തിയിരുന്നത്. പെണ്‍കുട്ടിയുടെ പേടി മാറ്റാനുള്ള ചികിത്സയാണെന്നു തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
Advertisements

പീഡനത്തിന് ഇരയായ കുട്ടി പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണു പട്ടാമ്പി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് സി.ഐ: പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അബുവിനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കാന്‍ ഇവിടെ എത്തിച്ചതിനു പിന്നിലുള്ള താല്‍പ്പര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
