ഇരുചക്ര വാഹന വായ്പ വിതരണം ചെയ്തു

കൊയിലാണ്ടി : കോഴിക്കോട് ജില്ല മോട്ടോർ വവർക്കേഴ്‌സ് വെൽഫെയർ കോ-ഓപ്പ് സൊസൈറ്റി ആഭിമുഖ്യത്തിൽ വനിതകൾക്കുള്ള ഇരുചക്ര വാഹന വായ്പ വിതരണം ചെയ്തു. ബാങ്ക് പരിസരത്ത് നടന്ന പരിപാടി കൗൺസിലർ രമ്യയ്ക്കി താക്കോൽ കൈമാറി എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് രാജൻ ചേനോത്ത് അദ്ധ്യക്ഷതവഹിച്ചു. എം. പി. ശങ്കരൻ ഷാജി മന്തരത്തൂർ, ടി. കെ. വേലായുധൻ, യൂസഫ്, പി. കെ. വേണുഗോപാൽ, ചന്ദ്രൻ ടി. കെ. എന്നിവർ സംസാരിച്ചു
