KOYILANDY DIARY.COM

The Perfect News Portal

ഇന്ന്‌ ലോക ജലദിനം

കോഴിക്കോട് > ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജലസംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ള്യുആര്‍ഡിഎം) സംഘടിപ്പിക്കുന്ന ലോക ജലദിനാചരണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്യും.

ഉച്ചക്കുശേഷം ജില്ലാ പഞ്ചായത്തിന് സമീപത്തെ കിണര്‍ പുനരുദ്ധാരണവും പാറോപ്പടി പുഞ്ചവയല്‍ കുളത്തിലെ ജലഗുണ നിലവാര പരിശോധനയും നടത്തും. ജില്ലാഭരണവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് നാലിന് മാനാഞ്ചിറക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ക്കും.

Advertisements

പകല്‍ രണ്ടിന് ജലസാക്ഷരത, ജലസംരക്ഷണം- വരും തലമുറകള്‍ക്ക് എന്ന വിഷയത്തില്‍ ടൌണ്‍ഹാളില്‍ പെയിന്റിങ് മത്സരം നടത്തും. രജിസ്റ്റര്‍ചെയ്തവര്‍ പകല്‍ 1.30 ന് ടൌണ്‍ഹാളില്‍ എത്തണം. വരയ്ക്കാന്‍ ആവശ്യമായ പേപ്പര്‍ ഒഴികെ മറ്റു സാമഗ്രികള്‍ കൊണ്ടുവരണം. പത്ത് വയസ്സുവരെയുളളവര്‍ക്ക് ക്രയോണ്‍സും 11 മുതല്‍ 18 വരെയുളള ഗ്രൂപ്പിനും 18 നു മുകളിലുള്ള ഗ്രൂപ്പിനും വാട്ടര്‍ കളറും ഉപയോഗിക്കാം.

ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ തുടര്‍ വിദ്യാകേന്ദ്രങ്ങളില്‍ ജലദിനം ആചരിക്കും. ജല സംരക്ഷണ സെമിനാറുകളും ബോധവത്കരണ ക്ളാസുകളും നടത്തും.

Share news

Leave a Reply

Your email address will not be published. Required fields are marked *