ഇന്നലെ വീട്ടുമുറ്റത്ത് നിന്ന് കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം> ഇന്നലെ വീട്ടുമുറ്റത്ത് നിന്ന് കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹമായ സാഹചര്യത്തില്‍ ബാലികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരനൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ സമീപത്തെല്ലാം അന്വേഷിച്ചിരുന്നു. ഇതിനിടയിലാണ് വീട്ടിലെ കുളിമുറിയുടെ ജനലില്‍ കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.




