ഇന്ധനവില വര്‍ധന: തിങ്കളാഴ്ച ഭാരത ബന്ദ്

ന്യൂഡല്‍ഹി : ജനങ്ങളെ അതിരൂക്ഷമായ ജീവിത ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇന്ധനനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ മൂന്ന് വരെ ജനങ്ങള്‍ ബന്ദുമായി സഹകരിക്കണമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പമ്ബുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും.
ഇന്ന് മാത്രം പെട്രോള്‍ 21 പൈസയും, ഡീസല്‍ വില 22 പൈസയും കൂടി. രാജ്യത്തിന്റെ സാമ്ബത്തിക മേഖലയെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഇന്ധന വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ ഒരുനീക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. രൂപയുടെ വിലയിടിവും ഇന്ധനവില വര്‍ധനയും രൂക്ഷമായ വിലക്കയറ്റത്തിന് ഇടയാക്കുമ്ബോഴും വിദേശത്തെ സംഭവവികാസങ്ങളാണെന്നു പറഞ്ഞ് ഒഴിയുകയാണ് കേന്ദ്രസര്‍ക്കാര്‍.

