ഇന്ദിരാ ഗാന്ധി രക്തസാക്ഷിദിനം: സേവാദൾ പ്രവർത്തകർ രക്തദാനം നടത്തി

ഇന്ദിരാഗാന്ധിയുടെ 35 ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് സേവാദള്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മൊടക്കല്ലൂര്‍ MMC യില്‍ വച്ച് നടന്ന മെഗാ രക്തദാനത്തിന് 15 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി.
പരിപാടിക്ക് നിയോജകമണ്ടലം പ്രസിഡണ്ട് വേണുഗോപാലന്‍ പി വി നേതൃത്വം നല്കി, ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുത്താമ്പി, ബിജു കാരോളി , അരുണ്‍ കുമാര്‍ കെ പി, അഖില്‍ രാജ് , അന്‍സല്‍ പെരുവട്ടൂര്‍, അര്‍ജുന്‍ പെരുവട്ടൂര്‍, എന്നിവര്‍ പങ്കെടുത്തു.
