ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : ഇന്ത്യ-പാക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ ബങ്കോങ്ങില് രഹസ്യ കൂടിക്കാഴ്ച നടത്തി. തീവ്രവാദം, സമാധാനം, സുരക്ഷ, ജമ്മു കാശ്മീര്‍ പ്രശ്നം എന്നീ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. ചര്‍ച്ച നാലുമണിക്കൂറോളം നീണ്ടുനിന്നു. പാരീസ് കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിട്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തിയത്.



