ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി മാസ്ക് വിതരണം ചെയ്തു

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി മാസ്ക് വിതരണം ചെയ്തു. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്കിലെ സ്കൂളുകളിൽ മാസ്ക് വിതരണം ചെയ്തു. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത മാസ്ക് വിതരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡണ്ട് മുസ്തഫ, പ്രിൻസിപ്പൽ രാമചന്ദ്രൻ, പ്രധാനാധ്യാപിക പുഷ്പ എന്നിവർ ഏറ്റുവാങ്ങി. റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, എം.ജി. ബൽരാജ്, സി. ബാലൻ, മറിയം മുംതാസ് എന്നിവർ സംസാരിച്ചു.


