ഇന്ത്യന്‍ വംശജനായ അക്ഷയ് വെങ്കിടേഷിന് ഓസ്‌ട്രേലിയന്‍ ഗണിത ശാസ്ത്ര നോബേല്‍

ന്യുയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ ഗണിത ശാസ്ത്രജ്ഞന്‍ അക്ഷയ് വെങ്കിടേഷിന്(36) ഗണിത ശാസ്ത്രത്തിലെ നോബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ചു. നാല്‍പത് വയസ്സിനു താഴെ പ്രായമുള്ള ഗണിതശാസ്ത്ര മേഖലയില്‍ മികവ് തെളിയിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ക്കു കൊടുക്കുന്ന പുരസ്‌കാരമാണ് ഫീല്‍ഡ്‌സ് മെഡല്‍.
നാലു വര്‍ഷം കൂടുമ്ബോഴാണ് ഈ അവാര്‍ഡ് കൊടുക്കുക.ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഗണിത ശാസ്ത്രജ്ഞന്‍മാരുടെ കോണ്‍ഗ്രസ്സിലാണ് അവാര്‍ഡ് വിതരണം ചെയ്തത്.ന്യൂഡല്‍ഹി സ്വദേശിയായ അക്ഷയ് വെങ്കിടേഷ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അധ്യാപകനാണ്. ഗണിതശാസ്ത്രമേഖലയിലെ മികച്ച സംഭാവനകള്‍ക്കാണ് അക്ഷയ് അവാര്‍ഡ് കരസ്ഥമാക്കിയത്.ഈ അവാര്‍ഡ് ലഭിച്ച നാല് ഗണിത ശാസ്ത്രജ്ഞരില്‍ ഒരാളാണ് അക്ഷയ് വെങ്കിടേഷ്.

