KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്​ബാള്‍ ഇതിഹാസം പി.കെ ബാനര്‍ജി (83) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച്‌​ കഴിഞ്ഞ്​ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. 1960 ഒളിമ്പിക്​സില്‍ ഫ്രാന്‍സിനെതിരെ ഇന്ത്യക്കായി സമനില ഗോള്‍ നേടിയത്​ പി.കെ ബാനര്‍ജിയായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്​​ബാള്‍ ടീം അംഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇന്ത്യന്‍ ഫുട്​ബാളര്‍ ആയി പി.കെ ബാനര്‍ജിയെ ഫിഫ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യക്കായി 84 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ബാനര്‍ജി 65 ഗോളുകള്‍ നേടിയിട്ടുണ്ട്​.

Share news

Leave a Reply

Your email address will not be published. Required fields are marked *