KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിൻ്റെ ജന്മദിനാഘോഷം കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിൻ്റെ 135-ാം ജന്മദിനം കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇ. നാരായണന്‍ നായര്‍ നഗറില്‍ നടന്ന ജന്മദിന സംഗമം കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ്സ് നിലനില്‍ക്കുന്നടത്തോളം ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ അനുവദിക്കില്ലെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിച്ച് രാജ്യത്തെ തകര്‍ക്കുന്ന ഫാസിസ്റ്റു ഭരണകൂടം കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പഴയ കാല നേതാക്കളായ വായനാരി രാമകൃഷ്ണന്‍, ഉണിച്ചം വീട്ടില്‍ ബാലന്‍ മാസ്റ്റര്‍, ഉണിച്ചാം വീട്ടില്‍ രാമകൃഷ്ണന്‍, കുറുപ്പിന്റെ കണ്ടിഗോപാലന്‍, അബ്ദുള്‍ ഖാദര്‍. കെ.പി, ഗംഗാധരന്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ അനുമോദിച്ചു.

Advertisements

 യു.രാജീവന്‍, പി.രത്‌ന വല്ലി, വി.ടി. സുരേന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, വി.പി. ഭാസകരന്‍, എം.കെ. മുഹമ്മദ്, ഉണ്ണികൃഷ്ണന്‍ മരളൂര്‍, കെ.പി. പ്രഭാകരന്‍, കെ.പി. വിനോദ് കുമാര്‍, മനോജ് പയറ്റുവളപ്പില്‍, പി.വി. വേണുഗോപാല്‍,  ടി. മോഹനന്‍, പി.കെ. ശങ്കരന്‍, എം. സതീഷ് കുമാര്‍, എ.കെ. ജാനിബ്, അബ്ദുള്‍ ഷുക്കൂര്‍, പി.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കെ.വി.റീന, വി.കെ.സതി, രജീഷ് വെങ്ങളത്തു കണ്ടി, ഉണ്ണികഷ്ണന്‍ പഞ്ഞാട്ട്, ബാബു കോറോത്ത് മീത്തല്‍, എന്‍.ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *