KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ വിമാനടിക്കറ്റും തവണകളായി അടയ്ക്കാം

ഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ വിമാനടിക്കറ്റും തവണകളായി അടയ്ക്കാം. എയര്‍ അറേബ്യയാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മാസ തവണകളായി ടിക്കറ്റ് നിരക്ക് അടച്ചുതീര്‍ക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്.

ഷാര്‍ജയില്‍ നിന്നും പ്രതിവാരം 115 സര്‍വീസുകളാണ് നടത്തുക. 13ഓളം ഇന്ത്യന്‍ നഗരങ്ങളിലേയ്ക്കാണിത്. കൊച്ചി, കോയമ്ബത്തൂര്‍, മുംബൈ തുടങ്ങിയ നഗരങ്ങളും ഇതില്‍ ഉള്‍പ്പെടും. 8 ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് കൈവശം സൂക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമാകുക. എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി തുടങ്ങിയ ബാങ്കുകള്‍ ഇതില്‍ ഉള്‍പ്പെടും.

Share news