KOYILANDY DIARY.COM

The Perfect News Portal

ഇനി ഒറ്റ നമ്പറില്‍ ട്രോമ കെയര്‍ ആംബുലന്‍സ് സര്‍വ്വീസ് പദ്ധതിയ്ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഒറ്റ നമ്പരില്‍ ഐ.എം.എയുടെ മു‍ഴുവന്‍ ട്രോമ കെയര്‍ ആംബുലന്‍സ് സര്‍വ്വീസും ലഭ്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് ഒൗദ്യോഗിക തുടക്കം കുറിച്ചു. സംസ്ഥാനത്ത് എവിടെ റോഡപകടമുണ്ടായാലും അത്യാധുനിക ട്രോമ കെയര്‍ സേവനം ലഭിക്കുന്നതിന് ഐഎംഎ യും പൊലീസും ചേര്‍ന്ന് രൂപീകരിച്ചതാണ് പദ്ധതി.

റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകുന്ന അത്യാധുനിക ട്രോമ കെയര്‍ സേവനമാണ് സംസ്ഥാനത്ത് നിലവില്‍ വന്നത്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള പൊലീസുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയില്‍ ഇനി 9188 100 100 എന്ന ഒറ്റ നമ്ബരില്‍ ഐ.എം.എയുടെ മു‍ഴുവന്‍ ട്രോമ കെയര്‍ ആംബുലന്‍സ് സര്‍വ്വീസും ലഭ്യമാക്കും.

Advertisements

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കി ഇതിന് ഔദ്യോഗിക തുടക്കം കുറിച്ചു. ഈ നമ്ബറില്‍ വിളിച്ചാല്‍ ഉടനടി ആംബുലന്‍സ് സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലന്‍സുകളെയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അപകടസ്ഥലത്തു നിന്നു മൊബൈല്‍ നമ്ബരിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണു കോള്‍ എത്തുക . ഇവിടെ പ്രത്യേകമായി പരിശീലനം നല്‍കിയ ടീം വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും.

തുടര്‍ന്ന് ഏറ്റവും അടുത്തുള്ള അമ്ബുലന്‍സിലെ ജീവനക്കാര്‍ക്ക് വിവരം കൈമാറും. ഇതിന് വേണ്ടി ആമ്ബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസും, ഐ.എം.എ യും പരിശീലനം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡല്‍ ഓഫിസര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

നിലവില്‍ നോണ്‍ ഐ.സി.യു ആമ്ബുലന്‍സുകള്‍ക്ക് മിനിമം 500 രൂപയും, ഐ.സി. യു ആമ്ബുലന്‍സുകള്‍ക്ക് 600 രൂപയും അധികം കിലോമീറ്ററര്‍ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *