ഇടുക്കി കളക്ടറേറ്റിന് സമീപം സ്ത്രീയുടെ ആത്മഹത്യാ ഭീഷണി
ഇടുക്കി: കളക്ടറേറ്റിന് സമീപം സ്ത്രീയുടെ ആത്മഹത്യാ ഭീഷണി. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്പി ഓഫിസിന് മുന്‍പിലാണ് സ്ത്രീ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇടുക്കി സ്വദേശിനിയായ സാലി അരുവിക്കല്‍ ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് .
എസ്പി ഓഫീസിനു മുന്നില്‍ എത്തിയ ഇവര്‍ തലയിലേക്ക് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിക്കുകയായിരുന്നു. പോലീസ് തനിക്കെതിരെ നിരന്തരമായി കള്ളക്കേസ് എടുക്കുന്നു എന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ ഭീഷണി.

സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. സ്ത്രീക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Advertisements




