ഇടിമിന്നലില്‍ വീട് തകര്‍ന്നു

കൊയിലാണ്ടി> കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപം ഹംസ മന്‍സിലില്‍ മമ്മുട്ടിയുടെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. വീടിന്റെ മുന്‍ഭാഗത്തെ കോണ്‍ക്രീറ്റ് ബീമിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. കൂടാതെ ഗൃഹോപകരണങ്ങളും സ്വിച്ച് ബോര്‍ഡുകളും കത്തി നശിക്കുകയുണ്ടായി. വീടിനോട് ചേര്‍ന്ന് നില്ക്കുന്ന തെങ്ങ് കത്തിക്കരിഞ്ഞ നിലയിലും കാണപ്പെട്ടു. ആളപായമില്ല.
