ഇടത് പക്ഷത്തിന് കരുത്ത് പകരാൻ ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമേ സാധിക്കുകയുള്ളൂ-സി കെ നാണു
വടകര: ഇടത്പക്ഷത്തിന് കരുത്ത് പകരാൻ ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് മുൻ എം.എൽ.എ ജനതാദൾ എസ് നേതാവ് സി കെ നാണു അഭിപ്രായപ്പെട്ടു. ജനതാദൾ എസ് വടകര നിയോജക മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര നിയോജക മണ്ഡലം പ്രസിഡന്റ് ടി എൻ കെ ശശീന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ ജില്ലാ പ്രസിഡന്റ് കെ ലോഹ്യ മുഖ്യ പ്രഭാഷണം നടത്തി.
ജനതാദൾ എസ് ലേക്ക് പുതുതായി ചേർന്നവർക്കുള്ള സ്വീകരണവും നടത്തി. ജില്ലാ സെക്രട്ടറിമാരായ ടി കെ ഷരീഫ്, ബിജു കായക്കൊടി, കെ പി പ്രമോദ്, മണ്ഡലം സെക്രട്ടറി കെ പ്രകാശൻ,കോയിലോത്ത് ബാബു മാസ്റ്റർ,വി പി മനോജ്, ഒ കെ രാജൻ, കെ ടി കെ നാണു,എസ് വി ഹരിദേവ് തുടങ്ങിയവർ സംസാരിച്ചു. അരീക്കണ്ടി രാജൻ നന്ദി പറഞ്ഞു.



                        



