KOYILANDY DIARY.COM

The Perfect News Portal

ഇടതുപക്ഷ ബദൽ പടുത്തുയർത്തണം പി. സി. ഉണ്ണിച്ചെക്കൻ

കൊയിലാണ്ടി: ജനങ്ങളെ ബിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബി. ജെ. പി. മുന്നണിയേയും വികസനത്തിന്റെ മറവിൽ ഭൂമിയും പ്രകൃതിസമ്പത്തും കുത്തകകൾക്ക് കൊള്ളയടിക്കുകയും അഴിമതിയെ സ്ഥാപനവൽക്കരിക്കുകയും ചെയ്ത ഉമ്മൻചാണ്ടി സർക്കാരിനെയും തറപറ്റിക്കാൻ സമ്മതിദാനവകാശം വിയോഗിക്കണമെന്ന് സി. പി. ഐ. എം. എൽ. റെഡ്ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി. സി. ഉണ്ണിച്ചെക്കൻ ആവശ്യപ്പെട്ടു. ആഗോളവൽക്കരണത്തിനും വർഗ്ഗീയ ഫാസിസത്തിനുമെതിരെ ഇടതുപക്ഷബദൽ പടുത്തുയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ധേഹം പറഞ്ഞു. കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് ചേർന്ന പൊതുയോഗത്തിൽ ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു.

Share news