ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി രോഗി മരിച്ചു

കോഴിക്കോട്: ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി രോഗി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാറോക്ക് കടിയാറത്ത്പറമ്ബ് ശ്രീപ്രഭയില്‍ സി.കെ.പ്രഭാകരന് (56) ആണ് മരിച്ചത്.
പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ഏഴാം വാര്‍ഡില്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന പ്രഭാകരന് വാര്‍ഡിലെ ജനലിനുള്ളിലൂടെയാണ് താഴേക്ക് ചാടിയതെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ അഞ്ചിനാണ് പ്രഭാകരന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞത്. മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

