KOYILANDY DIARY.COM

The Perfect News Portal

ആർ. ശങ്കറിന്റെ 47ാ മത് ചരമ ദിനം ആചരിച്ചു

കൊയിലാണ്ടി: രാഷ്ട്രീയ രംഗത്തും സാമുദായിക രംഗത്തും തലയുയർത്തി നിന്ന നേതാവായിരുന്ന ആർ. ശങ്കറിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനം കൊണ്ട് ഗുണമുണ്ടായത് ഒരു പ്രത്യേക സമുദായത്തിന് മാത്രമല്ലെന്ന് മാതൃഭൂമി ഡയറക്ടർ പി. വി ഗംഗാധരൻ പറഞ്ഞു. ആർ. ശങ്കറിന്റെ 47 മത് ചരമ ദിനത്തോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ അത്താണിക്കൽ ഗുരു വരാശ്രമത്തിൽ വെച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത്തരം കുടുംബങ്ങളിലെ കുട്ടികൾക്ക് സമുദായ ഭേദം കൂടാതെ കോളെജ് വിദ്യാഭ്യാസം ലഭിക്കാനുള്ള സന്ദർഭം ഉണ്ടായത് അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായാണ്. സാർവ്വത്രികമായി കോളെജ് വിദ്യാഭ്യാസത്തിനും ഹൈസ്കൂൾ വിദ്യാഭ്യാസത്തിനും സൗകര്യമുണ്ടാക്കി സമ്പന്നർക്കു മാത്രം ലഭ്യമായിരുന്ന ഉന്നത വിദ്യാഭ്യാസം ഇടത്തരക്കാരിലേക്കും തൊഴിലാളികളിലേക്കു മെത്തിക്കാൻ ആർ.ശങ്കറിന്റെ പ്രവർത്തനം കൊണ്ടു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ടി. ഷനൂബ് അധ്യക്ഷത വഹിച്ചു. സ്വാമി പ്രണവ സ്വരൂപാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സി.സുധീഷ് മുൻ യൂണിയൻ സെക്രട്ടറി പുഷ്പൻ ഉപ്പുങ്ങൽ, അഡ്വ.എം.രാജൻ, സിനി ടി, ലീലാ വിമലേശൻ, പി. കെ ഭരതൻ, ചന്ദ്രൻ പാലത്ത്, എം. മുരളീധരൻ, സിമി ഡാഡു എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *