ആർ.എസ്.എസ്, ബി. ജെ. പി. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടന്നു

കൊയിലാണ്ടി: വടകരയിൽ ആർ. എസ്. എസ്. കാര്യാലയത്തിന് നേരെ സി.പി.എം പ്രവർത്തകർ അക്രമം നടത്തിയെന്നാരോപിച്ച് ബി. ജെ. പി. ഇന്ന് നടത്തിയ ഹർത്താലിനോടനുബന്ധിച്ച് കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം
നടത്തി.
വി.കെ.ജയൻ, അഖിൽ പന്തലായനി, കെ.വി.സുരേഷ്, കെ.പി.മോഹനൻ, വി.കെ.മുകുന്ദൻ, ബിജു ഗോപിനാഥ്, വി.കെ.ഉണ്ണികൃഷ്ണൻ, കെ.ദിനേശൻ, ശ്രീലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
