ആർ.എസ്.എസ്. അക്രമം: ബിനീഷ് കോടിയേരിയുടെ പ്രതികരണം

തിരുവനന്തപുരം: ആർ എസ്. എസ്. അക്രമം തികഞ്ഞ കാടത്തമെന്ന് ബിനീഷ്. പുലര്‍ച്ചെ മൂന്ന് നാല് മണിയോടെയാണ് വീടിന് നേരെ ആക്രമണമുണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി. കുട്ടികള്‍ അടക്കം വീട്ടിലുള്ള സമയത്തായിരുന്നു ആക്രമണം. ബിയര്‍ കുപ്പികളും കല്ലുകളും കുപ്പികളുമാണ് ആക്രമണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ശബ്ദം കേട്ടാണ് എല്ലാവരും ഉണര്‍ന്നത്. ഒരു സ്റ്റാഫ് കിടക്കുന്നത് ഇവിടെയാണ്. ഒരുപാട് ഗ്ലാസുകളും ചില്ലുകളുമൊക്കെ തകര്‍ന്നിട്ടുണ്ട്. ഒരേ സമയത്തുള്ള ഏറായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.
തിരുവനന്തപുരം മരുതം കുഴിയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവമോര്‍ച്ച നേതാവടക്കം ആറുപേര്‍ പിടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ എസ് എസ് ബിജെപി ആക്രമണം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ തെരഞ്ഞുപിടിച്ച് ആക്രമണം തുടരുകയാണ്. ആര്‍എസ്എസ് ആക്രമണത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി

സിഐടിയു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കാട്ടാക്കട ശശിയുടെ വീട് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ ആക്രമിച്ചിരുന്നു.

