KOYILANDY DIARY.COM

The Perfect News Portal

ആസ്റ്റര്‍ മിംസ് സൗജന്യ കാല്‍മുട്ട് രോഗ നിര്‍ണയ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

കോഴിക്കോട്: കാല്‍മുട്ട് സംബന്ധമായരോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസ് സൗജന്യ കാല്‍മുട്ട് രോഗ നിര്‍ണയ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. 23ന് രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെയാണ് ക്യാമ്പ്‌. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് രജിസ്റ്ററേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. ആസ്റ്റര്‍ മിംസിലെ ഓര്‍ത്തോപീഡിക്സ് വിഭാഗമാണ് ക്യാമ്പ്‌ നടത്തുന്നത്.

രോഗികള്‍ 0495 3091187എന്ന നമ്പറില്‍ വിളിച്ച്‌ നേരത്തെ ബുക്ക് ചെയ്യണം (9 മുതല്‍ 4 വരെ). രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും ഭാഗമായി വേണ്ടി വന്നേക്കാവുന്ന റേഡിയോളജി, ലാബ് ടെസ്റ്റുകള്‍ക്കും, ആര്‍ത്രോപ്ലാസ്റ്റി തുടങ്ങിയ ശസ്ത്രക്രിയകള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇളവ് ലഭ്യമാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *