ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി മധ്യവയസ്കൻ്റെ ആത്മഹത്യ ഭീഷണി

കൊല്ലം: ജില്ല ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി മധ്യവയസ്കൻ്റെ ആത്മഹത്യ ഭീഷണി. കോവിഡ് ചികിത്സയില്‍ കഴിഞ്ഞ കൊല്ലം അമ്പലംകുന്ന് സ്വദേശിയായ 58കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഈ മാസം 26ന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ജില്ല ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ആശുപത്രിയിലെ നാല് നില കെട്ടിടത്തിെന്റ രണ്ടാംനിലയിലെ സണ്‍ ഷെയ്ഡില് കയറി താഴേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയത്. ഉടന്‍ ഫയര്‍ഫോഴ്സും, പൊലീസും സ്ഥലത്തെത്തി അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

ഇതിനിടയില്‍ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇയാളുമായി സംസാരിച്ച് അനുനയിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം താഴെയെത്തിച്ചു. ആത്മഹത്യ ഭീഷണി മുഴക്കാനുണ്ടായ സാഹചര്യം എന്താണെന്ന് ഇയാള്‍ വ്യക്തമാക്കിയില്ല.

