ആവശ്യപ്പെട്ടത് ക്വാറിവേസ്റ്റ്: ഇറക്കിയത് മാലിന്യക്കൂമ്പാരം

കൊയിലാണ്ടി: വിയ്യൂര്‍ അങ്കനവാടിക്ക് സമീപം പെരുവഴിയില്‍ മാലിന്യക്കൂമ്പാരം നിക്ഷേപിച്ച് കരാറുകാരന്‍ മുങ്ങി. മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കുമെന്നതിനാല്‍ പരിസരവാസികളായ ചിലര്‍ നാട്ടുകാരനായ കരാറുകാരനുമായി ക്വാറിവേസ്റ്റ് ഇറക്കുന്നതിനായി ധാരണയിലെത്തിയിരുന്നു.
എന്നാല്‍ ഒരു ലോഡ് ക്വാറിവേസ്റ്റ് ഇറക്കിയതിന് ശേഷം മാലിന്യമായിരുന്നു ഇറക്കിയത്. നാട്ടുകാര്‍ ഇടപ്പെട്ടതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. രൂക്ഷമായ ദുര്‍ഗന്ധവും വഴിനടക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെട്ട പരിസരവാസികള്‍ പൊലീസിലും നഗരസഭയിലും പരാതിപ്പെട്ടെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടില്ല.
