ആലുവയില്‍ ബൈക്ക് ഷോറൂമില്‍ തീപ്പിടിത്തം

ആലുവ: ആലുവയില്‍ ബൈക്ക് ഷോറൂമില്‍ തീപ്പിടിത്തം. അപകടത്തില്‍ 20 ബൈക്കുകള്‍ കത്തി നശിച്ചു. ആലുവയിലെ ആര്യഭംഗി എന്ന ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. പുലര്‍ച്ചെ 4.30നാണ് സംഭവം. ഷോറൂമിനകത്ത് നിന്നും പുകയുയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് പോലീസിനേയും അഗ്നിശമന സേനയേയും വിവരം അറിയിച്ചത്. ആലുവയില്‍ നിന്നുമെത്തിയ അഗ്നിശമന സേനാ യൂണിറ്റാണ് തീയണച്ചത്. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കരുതുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.
