ആലപ്പുഴ: ദേശീയപാതയില്‍ പുന്നപ്ര അറവുകാട് ജംങ്‌ഷന് സമീപം സ്വകാര്യ ബസും ലോറിയുമായി കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം 45 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.