ആലപ്പുഴയില്‍ നാളെ പകുതി സ്കൂളുകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കും
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പകുതിയില്‍ മാത്രമെ നാളെ ക്ലാസുകള്‍ തുടങ്ങൂവെന്ന് എന്ന് മന്ത്രി തോമസ് ഐസക്ക്. 31 ന് മുഴുവന്‍ സ്കൂളുകളും തുറക്കും.
ഓണാവധിക്കു ശേഷം ആഗസ്റ്റ് 29 ന് തന്നെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചിരുന്നു. അതേസമയം ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ചിലതാണ് നാളെ തുറക്കാത്തത്. ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്.

പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 31 നുള്ളില്‍ അവരവരുടെ സ്കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

