ആറ്റിങ്ങലിൽ ചിന്ത ജെറോമിന് നേരെ അക്രമം

കൊല്ലം: ആറ്റിങ്ങൽ കല്ലമ്പലത്ത് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സണും, ഡി.വൈ.എഫ്.ഐ നേതാവുമായ ചിന്ത ജെറോമിന് നേരെ അക്രമം. ഗതാഗതകുരുക്കിൽപെട്ട വാഹനം മുന്നോട്ടെടുക്കുന്നതിനിടിൽ വാഹനം തടഞ്ഞു നിർത്തി ഇരുമ്പുവാൾ ഉപയോഗിച്ച് വാഹനത്തിന് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതികളിൽ ഒരാളെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.
