ആറാട്ടുപുഴ ബണ്ട് പുനര്‍നിര്‍മ്മിച്ചു

തൃശൂര്‍: ശക്തമായ മഴയില്‍ തകര്‍ന്ന ആറാട്ടുപുഴ ബണ്ടിന്റെ പുനര്‍നിര്‍മാണത്തിന് കുട്ടനാട്ടില്‍ നിന്നുള്ള വിദഗ്ധസംഘവും. ആലപ്പുഴ, പുന്നയൂര്‍ക്കുളം പ്രദേശത്തുനിന്നുള്ള വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടുന്ന ടീമാണ് പ്രവര്‍ത്തികള്‍ നടത്തിയത്. 5000 മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ് ബണ്ട് പുനര്‍നിര്‍മാണം.
ക്യഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ സ്ഥലത്തു ക്യാമ്ബുചെയ്തു നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്കി. 300 ലധികം പേരെയാണ് വിന്യസിച്ചത്. തുടര്‍ന്ന് ഇല്ലിക്കല്‍ ബണ്ടിന്റെ നിര്‍മാണം തുടങ്ങി. സൈന്യത്തിന്റെ സേവനം തേടാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പീന്നീട് അതുപേക്ഷിച്ചു.

സൈന്യത്തിന്റെ രീതികള്‍ വ്യത്യസ്തമായതിനാല്‍ നിലവിലെ രീതിയില്‍ പണികള്‍ നടത്താന്‍ അവര്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നുവെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. തദ്ദേശരീതിയിലുള്ള നിര്‍മാണമാണ് കൂടുതല്‍ അനുയോജ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാലാണ് നിലവിലെ രീതിയില്‍ പണികളുമായി മുന്നോട്ടുപോകുന്നത്.

മിക്കവാറും ഇന്നത്തോടെ ബണ്ടുകെട്ടുന്ന ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ത്യശൂര്‍ മേഖല റേഞ്ച് ഐ.ജി. എം.ആര്. അജിത്കുമാറും സ്ഥലം സന്ദര്‍ശിച്ചു. ഇവിടെ ബണ്ടുപൊട്ടി പുഴ വഴിമാറിയൊഴുകിയതോടെ ആയിരത്തോളം വീടുകളാണ് വെള്ളക്കെട്ടിലകപ്പെട്ടത്.

