ആര്‍. ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചു

തിരുവനന്തപുരം: എ.ഡി.ജി.പി ആര്‍. ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചു. സുധേഷ് കുമാര്‍ ഐ.പി.എസിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയാണ് ശ്രീലേഖയെ നിയമിച്ചിരിക്കുന്നത്. സുധേഷ് കുമാറും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
