ആര്‍എസ്‌എസിന്‍റെയും ബിജെപിയുടേയും വോട്ട് കോണ്‍ഗ്രസിനു വേണ്ട; മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: ആര്‍എസ്‌എസിന്‍റെയും ബിജെപിയുടേയും വോട്ട് കോണ്‍ഗ്രസിനു വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 1977ല്‍ കൂത്തുപറമ്പില്‍ പിണറായിയെ വിജയിപ്പിച്ചത് ജനസംഘം ആണ്. സിപിഎമ്മിനാണ് ബിജെപിയുടെ വോട്ട് വേണ്ടത്. ആര്‍എസ്‌എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തേക്കുറിച്ച് എന്നും നിലപാട് എടുത്തയാളാണ് താനെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എം മുകുന്ദന്‍ ഇത്തവണ കോണ്‍ഗ്രസിന് വോട്ടു ചെയ്യും എന്നാണ് പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ ഏക കണ്ഠമായ ആവശ്യമാണ്. അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത് പാട്ടിലൂടെയാണ്. സര്‍ഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയായി മുല്ലപ്പള്ളി ചോദിച്ചു.

അതേസമയം രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥി ആകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഉള്ളതെന്ന് ടി സിദ്ധിഖ് പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകില്ല എന്നതരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.

