ആര്യ പ്രേംജി (90) അന്തരിച്ചു
തിരുവനന്തപുരം > നടനും സാമൂഹ്യപരിഷ്കര്‍ത്താവും എഴുത്തുകാരനുമായിരുന്ന പ്രേംജിയുടെ ഭാര്യ ആര്യ പ്രേംജി അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ക്കാരം പിന്നീട്.
നമ്പൂതിരി സമുദായത്തിലെ രണ്ടാം വിധവാ വിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ വ്യക്തിയാണ് ആര്യ പ്രേംജി. തുടര്‍ന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. തൃശ്ശൂര്‍ മുന്‍സിപ്പല്‍ കൌണ്‍സിലില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആര്യാ പ്രേംജിയുടെ ജീവിതത്തെക്കുറിച്ച് മകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ നീലന്‍ സംവിധാനം ചെയ്ത അമ്മ ഡോക്യുമെന്റി ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരവും ഡോക്യുമെന്ററി നേടിയിരുന്നു.

